ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങി

LATEST UPDATES

6/recent/ticker-posts

ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങികാഞ്ഞങ്ങാട് :  അനാചാങ്ങളുംഅന്ധവിശ്വാസങ്ങളും വെടിഞ്ഞ് മഹാൻമാരായ ഔലിയാക്കളുടെ  പാത പിൻതുർന്ന് ഹൃദയം ശുദ്ധീകരിച്ച്ജീവിക്കാൻ തയ്യാറാകണമെന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ജമാഅത്ത് പ്രസിഡണ്ട്എം, ഹസൈനാർ ഹാജി, അദ്ധ്യക്ഷതവഹിച്ചു.പി വി എം അക്കാദമി പ്രിൻസിപ്പൾഗഫൂർ ദാരിമി മുണ്ടക്കുളം ആ മുഖപ്രസംഗംനടത്തി.അൻവർ അലി ഹുദവി കീഴ്ശ്ശേരി മുഖ്യപ്രഭാഷണം നടത്തി.മുനീർ ഫൈസി ഇർഫാനി, ഹസ്സൻ അർഷദി,

ഹാജി കെ അബൂബക്കർ മാസ്റ്റർ, ടി.കെ ഖാലിദ്, സ്വാലിഹ് വൈറ്റ് ഹൗസ്, എ എം ബഷീർ പറക്കളായി, കെ.ഉസ്മാൻ ,കെ എം അബ്ദുൽ റഹിമാൻ, എ.ഉമ്മർ ,മുനമ്പം മുഹമ്മദ് ഹാജി, ലത്തീഫ് കാട്ടിപ്പാറ, പി,അബ്ദുല്ല ഹാജി, എം കെ, ഹസൈനാർ കുണ്ടടുക്കും, യൂസഫ് മൗലവി, റൗഫ് മൗലവി.കെ എം ഹംസ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.

പാറപ്പള്ളി മമ്മി മൗലവിയുടെ ഭക്തിനിർഭരമായ മഖാം പ്രാർത്ഥനയ്ക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.കെ ഖാലിദ് പതാക ഉയർത്തി.


Post a Comment

0 Comments