സ്ത്രീ ശാക്തീകരണത്തിന് വനിതാ ലീഗിന്റെ പങ്ക് നിസ്തൂലം : പി.പി.നസീമ ടീച്ചർ

LATEST UPDATES

6/recent/ticker-posts

സ്ത്രീ ശാക്തീകരണത്തിന് വനിതാ ലീഗിന്റെ പങ്ക് നിസ്തൂലം : പി.പി.നസീമ ടീച്ചർ




അജാനൂർ : വനിതാ ലീഗ്  സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ഉന്നമനത്തിനും പുരോഗതിക്കും അവരുടെ ശാക്തീകരണത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്ന കേരളത്തിലെ പ്രധാന പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന വനിതാ ലീഗ് ട്രഷറർ പി.പി.നസീമ ടീച്ചർ അഭിപ്രായപ്പെട്ടു.

വെറും സമരത്തിനും ശബ്ദ കോലാഹലത്തിനും മാത്രമുള്ള മാതൃ പാർട്ടിയുടെ വെറും വോട്ട് ബാങ്കായി മാത്രം പ്രവർത്തിക്കുന്ന സംഘടന യല്ല വനിതാ ലീഗ്. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ സേവനം കാഴ്ച്ചവെച്ച് കൊണ്ട് സ്ത്രീകളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടത്തിലാണ് വനിതാ ലീഗ്. സ്ത്രീകൾ അടുക്കളയുടെ നാല് ചുമരുകളിൽ മാത്രം ഒതുങ്ങി കഴിയേണ്ടവൾ അല്ലെന്നും ജനങ്ങളോടും സമൂഹത്തോടും കടപ്പാടുണ്ടെന്നും ഓർത്ത് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ് വനിതാ ലീഗെന്നും നസീമ ടീച്ചർ തുടർന്ന് പറഞ്ഞു. അജാനൂർ പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണം വിജയിപ്പിക്കാനും, സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡ്‌ തലങ്ങളിൽ വനിതാ ലീഗിന്റെ യോഗം ചേർന്ന് സംഘടനാ ശാക്‌തീകരണം നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട്‌ സി.കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്‌ ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന,അസനത്ത്,ഫാത്തിമ,സൈഫുന്നിസ തുടങ്ങിയവർ സംസാരിച്ചു.ട്രഷറർ മറിയകുഞ്ഞി കൊളവയൽ നന്ദി പറഞ്ഞു


Post a Comment

0 Comments