ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി; യുവതിക്കെതിരെ കേസ്

ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി; യുവതിക്കെതിരെ കേസ്



കാഞ്ഞങ്ങാട്: കൂടുതൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞു ആവിക്കര സ്വദേശിനിയിൽ നിന്ന്   28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. ജൂസൈന മൻസിലിലെ കുഞ്ഞായിസു 50 വിൻ്റെ പരാതിയിൽ ആവിക്കരയിലെ നസീമയ്ക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെയുള്ള കാലാവധിയിൽ പണം നൽകിയാൽ ലാഭവിഹിതം നൽകാമെന്നായിരുന്നു പറഞ്ഞത്.എന്നാൽ കാലാവധി കഴിഞ്ഞിട്ടും ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്നാണ് കേസ്.

Post a Comment

0 Comments