കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടി, 40 സീറ്റെങ്കിലും ഇക്കുറി കിട്ടാൻ പ്രാർഥിക്കുന്നുവെന്ന് മോദി

LATEST UPDATES

6/recent/ticker-posts

കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടി, 40 സീറ്റെങ്കിലും ഇക്കുറി കിട്ടാൻ പ്രാർഥിക്കുന്നുവെന്ന് മോദി



ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കട്ടെയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്നും പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെ പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയേയും പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.

ബിജെപിക്ക് 400 സീറ്റുകള്‍ കിട്ടുമെന്ന ഖാര്‍ഗെയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്നും ആ പ്രവചനം സത്യമാകട്ടെയന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന് എന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണ്. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാര്‍ട്ടിയുറ്റെ തകര്‍ച്ചയില്‍ സഹതാപമുണ്ട്. പക്ഷേ വൈദ്യന്‍ തന്നെ രോഗിയായാല്‍ എന്ത് ചെയ്യും.


വടക്കേ ഇന്ത്യയേയും തെക്കെ ഇന്ത്യയേയും ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സ്വാര്‍ഥ താത്പര്യത്തിനായി കോണ്‍ഗ്രസ് ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. സ്വാതന്ത്ര്യത്തിന് ശേഷവും കോണ്‍ഗ്രസ് അടിമത്തമനോഭാവമാണ് തുടരുന്നതെന്നും മോദി പറഞ്ഞു.


Post a Comment

0 Comments