വാഹന പുക പരിശോധന കേന്ദ്രത്തിന് വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ചതായി പരാതി

LATEST UPDATES

6/recent/ticker-posts

വാഹന പുക പരിശോധന കേന്ദ്രത്തിന് വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ചതായി പരാതി



കാഞ്ഞങ്ങാട്:  വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനു  വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ചതായി പരാതി. അജാനൂർ പഞ്ചായത്തിലെ സെന്റർ ചിത്താരിയിൽ സംസ്ഥാന പാതയിൽ ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിന് എതിർവശത്തായി പുതുതായി തുടങ്ങുന്ന വാഹന പുക പരിശോധന കേന്ദ്രത്തിനു വേണ്ടിയാണ് കെ എസ് ടി പി പദ്ധതിയുടെ ഭാഗമായി നട്ടു വളർത്തിയ മരം രാത്രിയിൽ മുറിച്ചു മാറ്റിയത്.  കെട്ടിടത്തിന് മുന്നിൽ മരമുള്ളത് കാരണം വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനുള്ള  മോട്ടോർ വാഹന വകുപ്പിന് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഫെബ്രുവരി ഒന്നാം തീയ്യതി രാത്രിയിലാണ് മരം മുറിച്ചു മാറ്റിയത്.

Post a Comment

0 Comments