സീക് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍: ചെയര്‍മാന്‍ ഡോ. കുറ്റിക്കോല്‍ അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ സി ബി കരീം, ട്രഷറര്‍ മുജീബ് മെട്രോ

LATEST UPDATES

6/recent/ticker-posts

സീക് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍: ചെയര്‍മാന്‍ ഡോ. കുറ്റിക്കോല്‍ അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ സി ബി കരീം, ട്രഷറര്‍ മുജീബ് മെട്രോദുബൈ : 2024-26 ലേക്കുള്ള സീക് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികളെ ചെയര്‍മാനായി ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍, ജനറല്‍ കണ്‍വീനര്‍ സി ബി കരീം, ജനാബ് മെട്രോ മുജീബ് ട്രഷററുമായിതെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹിവൈസ് ചെയര്‍മാന്‍മാര്‍ ഇല്‍യാസ് കൂളിയങ്കാല്‍, പി എം അസൈനര്‍ കണ്‍വീനര്‍മാരായി ബഷീര്‍ മുബാഷ്, നസീം അബൂബക്കര്‍ എന്നിവരെയും തെരെഞ്ഞെടുത്തും. ദുബായില്‍ വെച്ച് നടന്ന വിവിധ എമിറേറ്റ്‌സുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ഡോ .അബൂബക്കര്‍ കുറ്റിക്കോല്‍ അധ്യക്ഷനായിരുന്നു. സീക് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ജനാബ് കരീം കള്ളാര്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മറ്റി നേതാക്കളായ സി കെ റഹ്‌മത്തുള്ള, സി ബി അഹ്‌മദ് സാഹിബ്, അഹ്‌മദ് ബെസ്റ്റോ , എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍. ഇല്യാസ് കൂളിയങ്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ കുഞ്ഞബ്ദുള്ള ഹാജി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സി ബി അഹ്‌മദ് , സി കെ റഹ്‌മത്തുള്ള എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി ബി കരീം സ്വാഗതം പറഞ്ഞു. സഹീര്‍ ഇബ്രാഹിം , അബ്ദുല്‍ റഹീം , മജീദ് കുന്നില്‍ ഹുസൈന്‍ , ലത്തീഫ് പാലായി എന്നിവര്‍ പ്രസംഗിച്ചു.


 

Post a Comment

0 Comments