സ്പാർക്ക് 2024 എക്സാം ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

സ്പാർക്ക് 2024 എക്സാം ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു




സൗത്ത് ചിത്താരി: ബി.ടി.ഐ.സി വിമൻസ് കോളേജ് കമ്മിറ്റി ഹയർ സെക്കണ്ടറി വാർഷിക പരീക്ഷ മുന്നൊരുക്കത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച  SPARK'24 ഓറിയന്റേഷൻ പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ നാസിയ ടീച്ചറുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ പ്രവർത്തകനും ചിത്താരി സി.ഡി.സി അഡ്മിനിസ്ട്രേറ്ററുമായ  ഷാഹിദ് പി.വി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സൈക്കോളജിസ്റ്റും ട്രെയിനറുമായ നൗഫൽ ഹുദവി ക്ലാസിന് നേതൃത്വം നൽകി.മുഹമ്മദ്‌ കുഞ്ഞി അർഷദി പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി.എച്ച്, വൈസ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, ബി.ടി.ഐ.സി എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഫി പി.വി, സി.കെ ഇർഷാദ്, അബ്ദുറഹ്മാൻ കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു. ബി.ടി.ഐ.സി ഡയറക്ടറി ബോർഡ്‌ അംഗം ജംഷീദ് കുന്നുമ്മൽ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അസ്‌ന നന്ദിയും പറഞ്ഞു.

Post a Comment

0 Comments