ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു, യുവാവ് അറസ്റ്റില്‍, കൂട്ടാളികള്‍ ഒളിവില്‍

LATEST UPDATES

6/recent/ticker-posts

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു, യുവാവ് അറസ്റ്റില്‍, കൂട്ടാളികള്‍ ഒളിവില്‍അടിമാലിയില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസില്‍ ആറു പ്രതികളാണുള്ളത്.

പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തത്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.


ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ കോതമംഗലത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു വര്‍ഷത്തിനിടെ പല തവണയായി ആറു പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കായി അടിമാലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അടിമാലി പോലീസ് അറിയിച്ചു.

Post a Comment

0 Comments