ഫിഫ റാങ്കിങ്ങില്‍ അടിതെറ്റി ഇന്ത്യ, 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഫിഫ റാങ്കിങ്ങില്‍ അടിതെറ്റി ഇന്ത്യ, 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു



ന്യൂഡൽഹി: ഖത്തറിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ പിന്നോട്ടുപോയി ഇന്ത്യ. 15 പടവുകളിറങ്ങി 117-ാം സ്ഥാനത്തേക്കാണ് ഇന്ത്യൻ ഫുട്ബാൾ ടീം കൂപ്പുകുത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ആണിത്.


2023 ഡിസംബർ 21ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യ ഒരു ഗോൾ പോലും നേടാതെയാണ് മടങ്ങിയത്. 2017 ജനുവരിയിൽ 129 -ാം സ്ഥാനത്തേക്ക് വീണശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്. 2015ൽ 173 -ാം സ്ഥാനത്തേക്ക് വീണതാണ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്ക്.

ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിംഗ് പോയിന്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യൻ റാങ്കിങ്ങില്‍ ഇന്ത്യ 22 -ാം സ്ഥാനത്തായി. അതേസമയം ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തറും റണ്ണറപ്പായ ജോർദാനും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഖത്തർ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 70 -ാം സ്ഥാനത്തെത്തി.

Post a Comment

0 Comments