കാഞ്ഞങ്ങാട്ട് വീട്ടിനകത്ത് മൂന്ന് പേർ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്ട് വീട്ടിനകത്ത് മൂന്ന് പേർ മരിച്ച നിലയിൽ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്. കാഞ്ഞങ്ങാട് നഗരത്തിൽ വാച്ച് വർക്‌കട നടത്തുന്ന സൂര്യപ്രകാശ് 55 ഭാര്യ ഗീത 48 സൂര്യപ്രകാശിന്റെ അമ്മ ലില 90 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ' ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് സജീഷ ജല്ലറിക്കടുത്ത് വർഷങ്ങളായി സയന്റിഫിക് വാച്ച് വർക്സ് കട നടത്തി വരികയായിരുന്നു സൂര്യപ്രകാശ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പിന്നിലായി ഇവർവർഷങ്ങളായി താമസിക്കുന്ന ഹബീബ് കോർട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് .വിവരമറിഞ്ഞ് ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശ് ഗീതാ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത് മകൻഅജയ് ജോലി ആവശ്യാർത്ഥം എറണാകുളത്താണ് പെൺമക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണ് . സൂര്യപ്രകാശിന്റെ അമ്മ വാർദ്ധക്യ സഹജമായ അസുഖത്തിലായിരുന്നു.

Post a Comment

0 Comments