കാസർകോട്: യുവാവിനെ പോലീസ് മര്‍ദിച്ചതായി ആക്ഷേപം. പരാതി നല്കാനെത്തിയപ്പോൾ ആണ് സംഭവം എന്നാണ് റിപ്പോർട്ട്. മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും സംഭവത്തില്‍ മേല്‍പ്പറമ്പ് സ്വദേശിയായ കലന്തര്‍ അലി പരാതി നല്കി.
ആരോപണം കാസര്‍ഗോഡ് മേല്‍പ്പറമ്പ് പോലീസിനെതിരെയാണ്. അലി കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയത് ഒരു സംഘം തന്നെ മര്‍ദിച്ചെന്ന് കാട്ടി പരാതി നല്‍കാനാണ്. പോലീസ് ഇയാൾ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ് സ്റ്റേഷനില്‍നിന്ന് ഇറങ്ങി. ഇറങ്ങിയതിന് പിന്നാലെ പോലീസ് എത്തി താനെന്ന മർദിച്ചെന്നാണ് പരാതി. മർദിച്ച ശേഷം വാഹനത്തിലേക്ക് ബലമായി കയറ്റാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു
0 Comments