പഞ്ഞിമിഠായിക്ക് തമിഴ്നാടും നിരോധനമേർപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

പഞ്ഞിമിഠായിക്ക് തമിഴ്നാടും നിരോധനമേർപ്പെടുത്തി



കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് തമിഴ്നാടും നിരോധനമേർപ്പെടുത്തി. ഈമാസം ഒൻപതിന് പുതുച്ചേരി സർക്കാർ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലെ സ്റ്റാളുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞി മിഠായിയുടെ വിൽപ്പന നിരോധിച്ചതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.


സമീപകാലത്തായി നടത്തിയ പരിശോധനയിലാണ് കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തു പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതേ സാഹചര്യത്തിൽ തന്നെയാണ് പോണ്ടിച്ചേരിയിൽ ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളിൽ റെയ്ഡ് നടത്തിയിരുന്നു.


Post a Comment

0 Comments