പെരിയയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

LATEST UPDATES

6/recent/ticker-posts

പെരിയയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു


കാഞ്ഞങ്ങാട് : ദേശീയപാതയിൽ പെരിയ സെൻട്രൽ യൂണിവേഴ്സ് സിറ്റിക്ക് സമീപം നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തായന്നൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിക്ക് ശേഷമാണ് അപകടം.


വയനാട്ട് കുലവൻ മഹോത്സവത്തിൽ പങ്കെടുത്ത് താമന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തായന്നൂർ ചെരളത്തെ രഘുനാഥ്, തായന്നൂർ തേറം കല്ലിലെ രാജേഷ് 37 എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടു തൊട്ടടുത്ത വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു തായന്നൂർ സ്വദേശി ക ളായ രാഹുൽ, രാജേഷ് എന്നിവരാണ് പരിക്ക് പറ്റി ആശുപത്രിയിലുള്ളത്.

Post a Comment

0 Comments