പരീക്ഷയടുത്തു; ടർഫ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ വൈകീട്ട് ഏഴു വരെ കളിച്ചാൽ മതിയെന്ന് പോലീസ്

പരീക്ഷയടുത്തു; ടർഫ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ വൈകീട്ട് ഏഴു വരെ കളിച്ചാൽ മതിയെന്ന് പോലീസ്




കാഞ്ഞങ്ങാട്: പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പോലീസ്. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം

 സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇൻസ്‌പെക്ടർ എം.പി.ആസാദ് എന്നിവർ പറഞ്ഞു. രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർത്ഥികൾ ലഹരിമാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Post a Comment

0 Comments