കാസർഗോഡ് അലയൻസ് ക്ലബ് ഇന്റർനാഷണൽ എക്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കായി ഖലീജ് ട്രാഫിക്കുവേണ്ടി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റ് നായന്മാർമൂല ഹിൽ ടോപ് അരീനയിൽ നടന്നു. വിവിധ ക്ലബ്ബുകളുടെ ജെഴ്സി പ്രകാശനവും നടന്നു. കാസറഗോഡ് അലയൻസ് ക്ലബ് സെക്രട്ടറി സമീർ ആമസോണിസ് ജെഴ്സി പ്രകാശനം ചെയ്തു. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ട്രോഫി വിതരണം നടത്തി. പരിപാടിയിൽ അലയൻസ് ക്ലബ് കാസർകോട് മെമ്പർമാരും എക്സൈസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും പങ്കെടുത്തു. ഐ പി പി റഫീക്ക് എസ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര അദ്ധ്യക്ഷനായി. ക്ലബ്ബ് സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. ട്രഷറർ രമേഷ് കൽപ്പക. ഖലീജ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ അനസ് ഖലീജ്. മുസ്തഫ ബി ആർ ക്യു, എക്സൈസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ നൗഷാദ് കൊടുമുല്ലനസീർ ലീൻ ഷോപ്പ്. തുടങ്ങിയവർ പങ്കെടുത്തു. സിറാജ് മുജാഹിദ് നന്ദിയും പറഞ്ഞു.
0 Comments