തൃശൂരില്‍ മോദിയുടെ ഭാരത് അരി വിതരണം പോലീസ് തടഞ്ഞു

LATEST UPDATES

6/recent/ticker-posts

തൃശൂരില്‍ മോദിയുടെ ഭാരത് അരി വിതരണം പോലീസ് തടഞ്ഞുതൃശൂര്‍ - തൃശൂരിലെ മുല്ലശേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് അരി വിതരണം പോലീസ് തടഞ്ഞു. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്.ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു.സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി നേരത്തെ പറഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സി പി ഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബി ജെ പിയുടെ വിശദീകരണം.

Post a Comment

0 Comments