കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും പീപ്പിള്‍സ് കോളേജ് മുന്നാടും ഒപ്പത്തിനൊപ്പം .രാജപുരം ടെന്റ് പയസ് കോളേജില്‍ നടന്ന മല്‍സരത്തില്‍ വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ,പുരുഷവിഭാഗത്തില്‍ രണ്ടാം സ്ഥാനവും നെഹ്‌റു കോളേജും പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ,വനിത വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പീപ്പിള്‍ കോളേജ് മൂന്നാടും നേടിയാണ് ഇരുവരും ടീമും ഒപ്പത്തിനൊപ്പം എത്തിയത് .
വനിത വിഭാഗത്തില്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരിയും പുരുഷവിഭാഗത്തില്‍ മഹാത്മ കോളേജ് ഇരിട്ടിയും മൂന്നാം സ്ഥാനങ്ങള്‍ നേടി .രാജപുരം ടെന്റ് പയസ് കോളേജ് മനേജര്‍ ഫാ.ബേബി കട്ടിയങ്കാല്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഡോ.എംഡി ദേവസ്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു .കായിക അധ്യാപകരായ പ്രെഫസര്‍ പി.രഘുനാഥ് ,പ്രവീണ്‍മാത്യു , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീശാന്ത് ,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ പോള്‍സണ്‍ എന്നിവര്‍സംസാരിച്ചു.
രതീഷ് വെള്ളച്ചാൽ ,മനോജ് അമ്പലത്തറ ,റീജു എന്നിവർ മൽസരം നിയന്ത്രിച്ചു.
സ്വർണ്ണ മെഡൽ നേടിയ നെറ്ഹുകോളേജിലെ ടീം അംഗങ്ങൾ എം അഞ്ജിത (ക്യാപ്റ്റൻ) ,കെ. രേവതി മോഹൻ ,കീർ ത്തന കൃഷ്ണൻ ,ഗായത്രി വിനോദ് ,സി എച്ച് ശ്രാ വ്യ, ഗായത്രി ചന്ദ്രൻ,എ.ബി അഞ്ജലി ,ദേവിക ദിനേശൻ ,ഇ.ശിവപ്രിയ ,എ ദക്ഷിത എന്നിവരാണ് .ബാബു കോട്ടപ്പാറ (കോച്ച്) ,എം കെ സുധീഷ് (മനേജർ) .സ്വർണ്ണ മെഡൽ നേടിയ പീപ്പിൾ കോളേജിലെ ടീം അംഗങ്ങൾ.
യദു കൃഷ്ണൻ (ക്യാപ്റ്റൻ) ,
വി.ശ്രീശാന്ത്,
കെ.കൃപേഷ് ,
വി.ശ്രീരാജ് ,
വി. എം. മിഥുൻ ,
എ മിഥുൻ രാജ് ,
എം.സൽമാൻ ഫാരിസ് ,
പി ശ്രീ സായന്ത്,
എം അഭിജിത്ത്,
കെ അമൽ ശ്രീധർ
കെ രാഹുൽ (കോച്ച്). സജിത്ത് അതിയാമ്പൂർ (മനേജർ).
0 Comments