മടിക്കൈയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കാട്ട് പോത്ത് ചത്തു

മടിക്കൈയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കാട്ട് പോത്ത് ചത്തു



കാഞ്ഞങ്ങാട് :മടിക്കൈയിൽ നിന്നും വനപാലകർ മയക്ക് വെടിവച്ച് പിടികൂടിയ കാട്ട് പോത്ത് ചത്തു. കുറ്റിക്കോലിന് സമീപം പള്ളഞ്ചി വനത്തിലാണ് കാട്ടുപോത്ത് ചത്തത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് അവശനിലയിൽകണ്ട കാട്ട് പോത്തിനെ കർണാടക അതിർത്തിയിലെ പാണ്ടി വനത്തിൽ വനപാലകർകയറ്റി വിട്ടിരുന്നു. എന്നാൽ കൂടുതൽ ദൂരം പോയില്ല. അവശനിലയിൽ റോഡരികിൽ കിടക്കുന്ന നിലയിൽ  കാണപ്പെട്ട കാട്ട് പോത്ത് ഇന്നലെ രാവിലെ നടത്തം തുടർന്നിരുന്നു. എന്നാൽ ഏറെ വൈകാതെ ചത്ത നിലയിൽ കാണുകയായിരുന്നു. മടിക്കൈ മൂന്ന് റോഡിൽ കിണറിൽ വീണതിനെ തുടർന്ന് കാലിനുണ്ടായ പരിക്ക് ഭേദമായിരുന്നില്ല. കാട്ട് പോത്തിൻ്റെ ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം  വനപാലകരുടെ നേതൃത്വത്തിൽ കുഴിച്ചിട്ടു.

Post a Comment

0 Comments