ലീഗിന് മൂന്നാം സീറ്റില്ല? പകരം രാജ്യസഭസീറ്റ് നിര്‍ദേശിച്ച് കോണ്‍ഗ്രസ്, തീരുമാനം ഇരുപത്തിയേഴിനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

LATEST UPDATES

6/recent/ticker-posts

ലീഗിന് മൂന്നാം സീറ്റില്ല? പകരം രാജ്യസഭസീറ്റ് നിര്‍ദേശിച്ച് കോണ്‍ഗ്രസ്, തീരുമാനം ഇരുപത്തിയേഴിനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി



കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് ആവശ്യമായ മൂന്നാംസീറ്റ് നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനം 27-ാം തിയ്യതി അറിയിക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

'ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ പിന്നീട് പറയും.' കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.


മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടിലാണ് മുസ്‍ലിം ലീഗ്. പറഞ്ഞുപഴകിയ ആവശ്യം ഇത്തവണയെങ്കിലും യുഡിഎഫ് നിറവേറ്റണമെന്ന ശക്തമായ സമ്മർദമാണ് ലീഗ് നടത്തുന്നത്. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നായിരുന്നു യോഗത്തിനു മുൻപ് ഇ.ടി. മുഹദ് ബഷീർ പറഞ്ഞത്.

Post a Comment

0 Comments