മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്

LATEST UPDATES

6/recent/ticker-posts

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്



കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസുമായിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ തുടങ്ങി. മൂന്നാം സീറ്റ് പാര്‍ട്ടിക്ക് ഉറപ്പായും വേണമെന്നും, ഇതില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് ലീഗ് നേതൃത്വം.


യുഡിഎഫ് ചര്‍ച്ചയില്‍ ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് തുടങ്ങിയവര്‍ ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസിനായി കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരും സംബന്ധിക്കുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ സൂചിപ്പിച്ചു. ലീഗ് നേരത്തെ മുതല്‍ ആവശ്യം ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് വിശാല സമീപനം സ്വീകരിക്കുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. അതേസമയം പ്രശ്‌നം സൗഹൃദമായി തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉഭയകക്ഷിയോഗത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ തുടര്‍നടപടി തീരുമാനിക്കാന്‍ 27 ന് പാണക്കാട് നേതൃയോഗം ചേരുന്നുണ്ട്.

Post a Comment

0 Comments