പൈവളിഗെ പഞ്ചായത്തിലെ ബായാര്‍, സജങ്കിലയില്‍ ഏഴു കിലോ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എത്തിയ കര്‍ണ്ണാടക പൊലീസാണ് സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഡ്യനടുക്കയിലെ ബാങ്കില്‍ നിന്നു കൊള്ളയടിച്ച സ്വര്‍ണ്ണമാണോ ഇതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം ഏഴിനു നടന്ന ബാങ്ക് കൊള്ള കേസില്‍ പ്രത്യേക പൊലീസ് സംഘം ബായാര്‍ സ്വദേശിയടക്കം നാലു കാസര്‍കോട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പൊലീസ് സജിങ്കിലയില്‍ എത്തി സ്വര്‍ണ്ണം കുഴിച്ചെടുത്തതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നാണ് സൂചന.
0 Comments