മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനം ചരിത്ര നിയോഗങ്ങൾ നിറവേറ്റികൊണ്ട് മുസ്ലിം ലീഗ് ജൈത്ര യാത്ര തുടരുന്നു എഴുത്ത്: ബഷീർ ചിത്താരി

LATEST UPDATES

6/recent/ticker-posts

മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനം ചരിത്ര നിയോഗങ്ങൾ നിറവേറ്റികൊണ്ട് മുസ്ലിം ലീഗ് ജൈത്ര യാത്ര തുടരുന്നു എഴുത്ത്: ബഷീർ ചിത്താരി

 





 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ഉത്ഭവം തന്നെ എതിർപ്പിന്റെയും നിരാസത്തിന്റെയും അകമ്പടിയോടെയുള്ള ഒരു പ്രതികൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിലൂടെയായിരുന്നു. മുസ്‌ലിംങ്ങൾ എന്നും മുഖ്യധാര രാഷ്ട്രീയത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു പോവുക എന്ന ആശയമായിരുന്നു അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവാഹർ ലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് ഉണ്ടായിരുന്നത്. മുസ്ലിം ലീഗ് രൂപീകരണം മണത്തറിഞ്ഞ പ്രധാന മന്ത്രി നെഹ്‌റു മൗണ്ട് ബാറ്റൻ പ്രഭുവിനെ ഇക്കാര്യം നേതാവ് ഇസ്മായിൽ സാഹിബിനോട് സംസാരിക്കാൻ ചട്ടം കെട്ടിയെങ്കിലും കോൺഗ്രസിലെ ചില നേതാക്കളുടെ മുസ്ലിം വിരുദ്ധത തിരിച്ചറിഞ്ഞ ഇസ്മായിൽ സാഹിബ് മുസ്ലിം ലീഗ് രൂപീകരണവുമായി മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഉന്നതമായ ദീർഘ വീക്ഷണം പൂർണമായും ശെരിയായിരുന്നു എന്ന കാര്യം, കാലം തെളിയിച്ച വസ്തുതയായി മാറി എന്നത് ഇന്നും ഒരു കാവ്യ നീതിയായി നില കൊള്ളുന്നു.

കോൺഗ്രസ്‌ നേതാക്കളുടെ ഭാഗത്ത്‌ നിന്ന് മാത്രമല്ല കേരളത്തിലെ പല മുസ്ലിം സമ്പന്നൻമാരിൽ നിന്നും പ്രമാണിമാരിൽ നിന്നും കടുത്ത വിയോജിപ്പ് നേരിടുകയുണ്ടായി.

എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ട് ഇസ്മായിൽ സാഹിബും കൂട്ടുകാരും 1948 മാർച്ച്‌ 10ന് അന്നത്തെ മദ്രാസ് രാജാജി ഹാളിൽ ഒത്തു കൂടി ഒരു ചരിത്ര നിയോഗത്തിന് സാക്ഷിയാവുകയായിരുന്നു. അവിടെ നിന്നും ആരംഭിക്കുന്നു, ഒരു മഹാ പ്രസ്ഥാനത്തിന്റെ പിറവിയും ചിട്ടയായ പ്രവർത്തനവും. ഒന്നും തന്നെ എളുപ്പമായിരുന്നില്ല, വഴിയിൽ ഉടനീളം മുള്ളുകളും കല്ലുകളും നിറഞ്ഞ പാതകളാ യിരുന്നു. ദേശീയ സർക്കാരും നേതാക്കളും വളരെ സംശയത്തോടെയും ആശങ്കയോടെയും ആയിരുന്നു മുസ്ലിം ലീഗ് രൂപീകരണം നോക്കി കൊണ്ടിരുന്നത്. വളരെ വിശാലമായ ആശയ ദൃഢതയോടും കാഴ്ചപ്പാടുകളോടെയും രൂപീകൃതമായ പാർട്ടി അധികം താമസിക്കാതെ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പടർന്നു പന്തലിച്ചു. മഹാരാഷ്ട്ര, ബംഗാൽ, മദ്രാസ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിൽ എം എൽ എമാരെ സൃഷ്ടിക്കാനും ഭരണത്തിൽ പങ്കാളികളാകാനും സാധിച്ചത് ചരിത്ര നിയോഗമായി മാറി.

കേരള രാഷ്ട്രീയത്തിൽ നിർണായകമായ ശക്തിയാവുന്ന കാഴ്ച കേരള ജനത അന്നും ഇന്നും കണ്ട് കൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തും യുഡിഎഫ് പക്ഷത്തുമായി ഭരണം നിർവഹണത്തിൽ  പങ്കാളിയാവാൻ സാധിച്ചത് സമുദായത്തിന് വലിയ നേട്ടമായി.

മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് കേരള മുഖ്യമന്ത്രിയായി എന്നതും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വിസ്മയം തീർത്തു എന്ന് പറയാം.

ഇന്ന്‌ മുസ്ലിം ലീഗ് എന്ന പാർട്ടി 1948 മാർച്ച്‌ 10ൽ കണ്ട വിരലിൽ എണ്ണാൻ മാത്രം ശക്തിയുള്ള പാർട്ടി അല്ല. വളർന്നു വളർന്നു കോടികൾ അണി ചേർന്ന വൻ വൃക്ഷമായി മാറിയിരിക്കുന്നു. ഭരണത്തിൽ ഉള്ളപ്പോഴും പ്രതിപക്ഷത്ത് ആയിരുന്നപ്പോഴും സമൂഹത്തിനും സമുദായത്തിനും സമർപ്പിച്ച സേവനങ്ങൾക്ക് കയ്യും കണക്കുമില്ല.

 മുസ്ലിം ലീഗിന്റെ രൂപീകരണം നടന്ന 1948 മാർച്ച്‌ 10ന് നേതൃത്വം നൽകിയ ഇസ്മായീൽ സാഹിബും ,സീതി സാഹിബും  അതി ദീർഘമായ വീക്ഷണ ദൃഷ്ടിയിലൂടെ കണ്ടിരുന്ന പാർട്ടി ഇന്നത്തെ സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാലത്തിൽ വളരെ പ്രസക്തമായ അനിവാര്യതയായി മാറി എന്ന സത്യം വിസ്മയിക്കുന്നതാണ്. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അവസ്ഥ ഭീകരമാണ്. ജനാധിപത്യ സോഷ്യലിസത്തിനും മതേതരത്വത്തിനും ഭയാനകമായ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഏത് ആദർശവാദിയെയും പണം കൊടുത്തും സർക്കാർ സംവിധാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ജനാധിപത്യം മുറിച്ചു മാറ്റപ്പെടുത്തുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ദേശീയ മതേതര ശക്തികളെ രാജ്യത്തുടനീളം ദുർബലപ്പെടുത്തി കൊണ്ടിരിക്കുന്നു. ഫാസിസം ദിനേനെ ശക്തി പ്രാപിച്ചു താണ്ഡവമാടുന്ന കാഴ്ചയാണ് നമ്മൾ എങ്ങും ദർശിച്ചു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ അധഃകൃത വർഗം എങ്ങും മൃഗീയമായി വേട്ടയാട പ്പെടുന്നു. ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ രംഗം ഭരണ കൂട ശക്തികളുടെ അഴിഞ്ഞാട്ടം കൊണ്ട് മലീമസമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

മതേതര ജനാധിപത്യ ശക്തികൾക്ക് കൂടുതൽ കൂടുതൽ ശക്തി പകരേണ്ട സന്ദർഭമാണ് നിലനിൽക്കുന്നത്.

മുസ്ലിം ലീഗ് പാർട്ടി അതിന്റ സാമൂഹ്യ കാരുണ്ണ്യ പ്രവർത്തനം സന്ദർഭോചിതമായി വിപുലപ്പെടുത്തികൊണ്ടിരിക്കുകയാണ്.

പാർട്ടിയുടെ പോഷക സംഘടനകളായ യൂത്ത് ലീഗ്,എം.എസ്.എഫ്,വനിതാ ലീഗ് തുടങ്ങിയ സംഘടനകൾ സമൂഹത്തിൽ നിസ്ഥൂലമായ സേവനങ്ങളാണ് കാഴ്‌ച വെച്ച് കൊണ്ടിരിക്കുന്നത്.

പാർട്ടിയുടെ കീഴിലുള്ള സി.എച്ച്.സെന്റർ വിവിധ പ്രദേശങ്ങളിൽ ആതുര സേവനരംഗത്ത് മാതൃകാ പരമായി ജ്വലിച്ചു നിൽക്കുന്നു, കേറിക്കിടക്കാൻ കിടപ്പാടം ഇല്ലാത്ത ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ബൈത്തുറഹ്മ പദ്ധതിയിലൂടെ ഭവനദാനം നടത്തി കൊണ്ടിരിക്കുന്നു.

പ്രവാസി ക്ഷേമത്തിനും ഉന്നമനത്തിനും ആഗോള തലത്തിൽ മുസ്ലിം ലീഗിന്റെ കീഴിൽ കെഎംസിസി അതി വിപുലമായ കാരുണ്ണ്യ സേവനങ്ങളാണ് സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു.

ഈ പാർട്ടിയും പോഷക ഘടകങ്ങളും വർഷിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ കാരുണ്ണ്യ സേവനങ്ങൾ  വാക്കുകൾ കൊണ്ടോ പേനകൾ കൊണ്ടോ വിവരിക്കാൻ സാധിക്കാത്ത വിധം അതി വിപുലമാണ്.

ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്നുവരെ ചെയ്യാൻ സാധിക്കാത്ത നിർമലമായ നിഷ്കളങ്കമായ സുതാര്യമായ വിപ്ലവകരമായ സാമൂഹ്യ കാരുണ്ണ്യ പ്രവർത്തനം കൊണ്ട് രാജ്യത്തിനും സമൂഹത്തിനും കാഴ്ച വെക്കുന്ന ഒരേയൊരു പാർട്ടി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മാത്രമാണ്, എഴുപത്തിആറ് വർഷം പിന്നിടുമ്പോൾ നൂറ്റാണ്ടിന്റെ കരുത്തു മായി ഇന്ത്യൻ രാഷ്ട്രീയ വിഹായസ്സിൽ അതിന്റ ജൈത്ര യാത്ര തുടരുകയാണ്.

ഇന്ത്യൻ പാർലിമെന്റിലെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ച ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ്, ബാനാത്ത് വാല സാഹിബ്,ഇ.അഹമ്മദ് സാഹിബ് തുടങ്ങിയ യുഗ പുരുഷന്മാർ വെട്ടി തെളിച്ച പാതയിലൂടെ ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബ്, സമദാനി സാഹിബ്, നവാസ് ഗനി സാഹിബ് 

തുടങ്ങിയവർ അവരുടെ ചരിത്ര നിയോഗം സമുചിതമായി നിർവഹിച്ചു വരുന്നു.

കേരള നിയമ സഭയിൽ  കുഞ്ഞാലി കുട്ടി സാഹിബിന്റെ നേതൃത്വത്തിലുള്ള എംഎൽഎ മാർ സമൂഹത്തിനും സമുദായത്തിനും വേണ്ടി ഗർജിച്ചു കൊണ്ടേയിരിക്കുന്നു.

ഇസ്മായിൽ സാഹിബ്  പടുത്തുയർത്തിയ ഈ പ്രസ്ഥാനം വാടാതെ തളരാതെ നിത്യ വസന്തമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയ പർവത്തിൽ നില കൊള്ളുന്ന വിസ്മയ കാഴ്ചയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

ഓരോ മാർച്ച് പത്തും ഈ മഹത്തായ പ്രസ്ഥാനത്തെ പൂർവ സൂരികളായ നേതാക്കൾ നയിച്ച പാതയിലൂടെ കൂടുതൽ കരുത്തോടെ അണി ചേരാം, ഉന്നത സേവനങ്ങൾ കാഴ്ച വെച്ച് മുന്നേറാം.                -ബഷീർ ചിത്താരി  ജനറൽ സെക്രട്ടറി അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ്

Post a Comment

0 Comments