ഉദുമ: നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് കടപ്പുറത്തേക്ക് പാഞ്ഞുകയറി ബലി പന്തല്‍ തകര്‍ത്തു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഓട്ടോ ഡ്രൈവര്‍ മലാംകുന്ന് സ്വദേശി ശ്രീപതി, യാത്രക്കാരി, കോട്ടിക്കുളം സ്വദേശി മണി എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ മൂപേരെയും ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ സ്ത്രീയെ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ലോറി പെട്ടെന്ന് നിയന്ത്രണം വിട്ട് കടപ്പുറത്തേക്ക് പായുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് ബലി പന്തലും തകര്‍ത്തത്. സമീപത്തു നിന്ന മൂന്നുപേരെയും ഇടിച്ചിട്ടു. പന്തല്‍ തകര്‍ത്ത് ആഘോഷ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സില്‍ ഇടിച്ചാണ് ലോറി നിന്നത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. സംഭവം പിറകെ വന്ന കാര്‍ ഡാഷ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ ഒരു ഓട്ടോക്കും രണ്ടു ബൈക്കുകള്‍ക്കും രണ്ട് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബേക്കല്‍ പൊലീസ് കേസെടുത്തു.
0 Comments