കോഴിക്കോട്: പ്രമുഖ സിവിൽ എഞ്ചിനീയറും കൺസൾട്ടന്റും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എഞ്ചിനീയർ പി. മമ്മത് കോയ അന്തരിച്ചു. അസർബൈജാനിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ലെൻസ്ഫെഡ് പ്രവർത്തകരോടൊപ്പം വിനോദയാത്രയുടെ ഭാഗമായി അസർബൈജാനിലെത്തിയതായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് ആസ്ഥാനമായി സിവിൽ എഞ്ചിനീയറിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രമുഖ കൺസൾട്ടന്റും സാമൂഹിക പ്രവർത്തകനുമായിരുന്നു. എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവനരംഗത്തും സജീവ സാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണം സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗങ്ങളിൽ വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ