യുഎഇ പ്രസിഡന്റിന്റെ വൈറല്‍ വീഡിയോക്ക് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി

LATEST UPDATES

6/recent/ticker-posts

യുഎഇ പ്രസിഡന്റിന്റെ വൈറല്‍ വീഡിയോക്ക് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശിഅബൂദബി: അബൂദബിയിലെ പ്രശസ്തമായ ശെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ ഞായറാഴ്ച നോമ്പുതുറയ്‌ക്കെത്തിയവരെ ഞെട്ടിച്ച് ഒരു വിശിഷ്ടാതിഥിയെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനായിരുന്നു അത്. നോമ്പുതുറക്കാനായി സാധാരണ ജനങ്ങള്‍ക്കൊപ്പം ഇരുന്ന ശെയ്ഖ് മുഹമ്മദിന്റെ വീഡിയോ കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്. 


അറബ് സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ അടക്കം വൈറലായ ആ വീഡിയോ എടുത്തത് ഒരു മലയാളി. കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി ഫാസില്‍ എ ജിയാണ് വീഡിയോ പകര്‍ത്തിയത്. യുഎഇയിലെ പ്രമുഖ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ മന്ത്രിമാരും പൗരപ്രമുഖരും പങ്കുവച്ചിട്ടുണ്ട്.

നമ്മള്‍ ഇരുന്ന സ്ഥലത്തേക്ക് പെട്ടെന്നാണ് ശെയ്ഖ് സായിദ് കടന്നു വന്നതെന്ന് ഫാസില്‍ പറഞ്ഞു. ഒരു പ്രോട്ടോക്കോളോ സുരക്ഷയോ ഒന്നുമുണ്ടായിരുന്നില്ല. എന്റെ തൊട്ടുപിന്നിലാണ് ഇരുന്നത്. സമീപത്ത് എല്ലാം മലയാളികളാണ് ഉണ്ടായിരുന്നത്. അവരോടൊക്കെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. നാട്ടില്‍ എവിടെയാണ് തുടങ്ങിയ വിവരങ്ങള്‍ തിരക്കി. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഫ്രഷ് സാലഡ്, പഴം, ഹരീസ, വെള്ളം, ലബന്‍ എന്നിവ ഉള്‍പ്പെടുന്ന ഇഫ്താര്‍ വിരുന്ന് അദ്ദേഹവും കഴിച്ചു.

എല്ലാവര്‍ക്കും സന്തോഷമായി. നോമ്പുതുറക്കാനെത്തിയവര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് അദ്ദേഹം മടങ്ങിയതെന്നും ഫാസില്‍ പറഞ്ഞു.

Post a Comment

0 Comments