സ്വയംഭോഗം ചെയ്ത് ഐസ്ക്രീമിൽ കലർത്തിയ വില്‍പനക്കാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

സ്വയംഭോഗം ചെയ്ത് ഐസ്ക്രീമിൽ കലർത്തിയ വില്‍പനക്കാരന്‍ അറസ്റ്റില്‍




വില്‍പനക്കുവെച്ച ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ചെയ്ത സംഭവത്തില്‍  വില്‍പനക്കാരന്‍ അറസ്റ്റില്‍. തെലങ്കാന വാറങ്കലിലെ ഐസ്‌ക്രീം വില്‍പനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

രാജസ്ഥാന്‍ സ്വദേശിയായ കാലു റാം കുര്‍ബിയയാണ് പിടിയിലായത്.വഴിയോരത്ത് ഐസ്‌ക്രീം വില്‍ക്കുന്ന കാലു റാം സ്വയംഭോഗം ചെയ്ത് ശുക്ലം ഐസ്‌ക്രീമില്‍ കലര്‍ത്തുന്നതിന്റെ ദൃശ്യം മറ്റൊരാള്‍ ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വന്‍വിവാദമായി. വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട മേഖലയിലാണ് സംഭവം.

 ഇതേതുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 294 പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി. ഐസ്‌ക്രീം സ്റ്റാളില്‍നിന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്ബിളുകള്‍ ശേഖരിച്ചു.


അതിനിടെ,  ഭക്ഷ്യസുരക്ഷാ അധികൃതരും പൊലീസും വിവിധ ഐസ്‌ക്രീം ഉല്‍പാദന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി മായം കലര്‍ന്ന ഐസ്‌ക്രീം പിടിച്ചെടുത്തു. കേസില്‍ നിരവധി വ്യക്തികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി റോഡരികില്‍ വണ്ടികളില്‍ ഫലൂദയും ഐസ്‌ക്രീമും വില്‍ക്കുന്ന വ്യാപാരികള്‍ക്ക് പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments