ക്ഷാമബത്ത ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ക്ഷാമബത്ത ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു
പള്ളിക്കര : ഉന്നതർക്ക് ആവോളം വിളമ്പിയിട്ട് അധ്യാപകരേയും ഭൂരിപക്ഷ ജീവനക്കാരെയും വഞ്ചിച്ച ക്ഷാമബത്ത ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവുമായി കെ.പി .എസ് ടി.എ ബേക്കൽ ഉപജില്ല കമ്മിറ്റിയുടെ നേത്രത്വത്തിൽ പള്ളിക്കരയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. മുൻകാല പ്രാബല്യമില്ലാതെ ജീവനക്കാരുടെ 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത സർക്കാർ നടപടിക്കെതിരെ അവസാനിക്കാത്ത സമര പോരാട്ടങ്ങൾ തുടരുമെന്ന് പ്രതിഷേധ സമരപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ബേക്കൽ ഉപജില്ല പ്രസിഡൻ്റ് എസ് പി കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ധർണ പരിപാടിയിൽ ഉപജില്ല സെക്രട്ടറി നിഷിത സുകുമാരൻ സ്വാഗതം പറഞ്ഞു, ജില്ല ജോയിൻ്റ് സെക്രട്ടറി എം കെ പ്രിയ, വിദ്യാഭ്യാസജില്ല ജോയിൻ്റ് സെക്രട്ടറി എ വി ബിന്ദു എന്നിവർ ആശംസ നിർവഹിച്ചു. ഉപജില്ല ജോയിന്റ് സെക്രട്ടറി ശ്രീ . രാജേഷ് കൂട്ടക്കനി നന്ദി പറഞ്ഞു. കൃഷ്ണകുമാർ, ദീപക്, ശ്രീജ, നമിത, പ്രീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments