തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്.
0 Comments