കാഞ്ഞങ്ങാട്: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ചിത്താരി ഡയാലിസിസ് സെന്റർ സൗജന്യ കിഡ്നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്‌ലാം മദ്റസയിലാണ് ക്യാമ്പ് നടക്കുക. ചിത്താരി ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് . കിഡ്നി സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും ലഭ്യമാക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7736613035, 9847141910 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ