കേരളത്തില്‍ യു ഡി എഫിന് 19 സീറ്റു കിട്ടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്; ബി ജെ പിക്ക് ഒരു സീറ്റ്; സി പി എമ്മിന് ഉള്ളതും പോവുമെന്നു റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

കേരളത്തില്‍ യു ഡി എഫിന് 19 സീറ്റു കിട്ടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്; ബി ജെ പിക്ക് ഒരു സീറ്റ്; സി പി എമ്മിന് ഉള്ളതും പോവുമെന്നു റിപ്പോര്‍ട്ട്ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19വും യു ഡി എഫിനു കിട്ടുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഒന്നു ബി ജെ പിക്കു ലഭിക്കും. സി പി എമ്മിന് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവുമെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പരാജയം ബി ജെ പി തന്നെ ഉറപ്പാക്കുമെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇടതു മുന്നണിക്കു കനത്ത തിരിച്ചടിയാവുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യു ഡി എഫിലെ ശശിതരൂരിനെക്കാള്‍ ബഹുദൂരം മുന്നിലാണെന്നു റിപ്പോര്‍ട്ടുണ്ട്. ഇതേ അനുകൂല സാഹചര്യമാണ് ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമുള്ളതെന്നു ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments