കാസര്‍കോട്: പൈവളിക പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തപ്പോള്‍ മുസ്ലിം ലീഗ് എല്‍എഡിഎഫിനൊപ്പം ചേര്‍ന്നു. പ്രസിഡന്റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തിലാണ് വിചിത്രമായ സഖ്യം രൂപപ്പെട്ടത്.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇന്ന് ഇദ്ദേഹം ബിജെപിക്ക് കുത്തിയത്.
എന്നാല്‍, പഞ്ചായത്തിലെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എട്ട് സീറ്റുള്ള എല്‍ഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തുകയായിരുന്നു.
പഞ്ചായത്തില്‍ സിപിഎമ്മിന്റഎ ആറ് സീറ്റും സിപിഐയുടെ ഒരു സീറ്റും ഒരു സ്വതന്ത്ര അംഗവും ചേര്‍ന്നാണ് എല്‍ഡിഎഫിന് എട്ട് സീറ്റുള്ളത്. എട്ട് സീറ്റുള്ള ബിജെപിയാണ് പഞ്ചായത്തിലെ വലിയ ഒറ്റ കക്ഷി. യുഡിഎഫില്‍ കോണ്‍ഗ്രസ്-1, മുസ്ലിം ലീഗ്-2 എന്നിങ്ങനെയാണ് കക്ഷിനില.
മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുല്‍ഫിക്കര്‍ അലിയുമാണ് ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. എന്നാല്‍, ഏക കോണ്‍ഗ്രസ് അംഗം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബിജെപിക്ക് വോട്ട് ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുള്ളയാളാണ് അവിനാശ്.
0 Comments