കാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യ ഹസ്തവുമായി സെന്റെർ ചിത്താരിയിലെ മുഹമ്മദലി പുതിയ വളപ്പ്. പരിശുദ്ധ റംസാൻ മാസത്തിൽ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണ പദ്ധതിയിൽ പങ്കാളിയായി 100 ഡയാലിസിസ് ഏറ്റെടുത്ത് കൊണ്ടാണ് വ്യവസായ പ്രമുഖൻ മുഹമ്മദലി പുതിയ വളപ്പ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്. ചിത്താരി ഡയാലിസിസ് സെന്റെർ സന്ദർശിക്കാൻ എത്തിയ കർണാടക നിയമസഭ സ്പീക്കർ യു ടി ഖാദർ ഡയാലിസിസ് സെന്റെറി ന് വേണ്ടി മുഹമ്മദലി യിൽ നിന്ന് ചെക്ക് ഏറ്റ് വാങ്ങി. ചടങ്ങിൽ ഡയാലിസിസ് സെന്റർ ആക്ടിങ് ചെയർമാൻ ഹബീബ് കൂളിക്കാട് ,അഡ്മിനസ് ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ് , ട്രഷറർ തയ്യിബ് കൂളിക്കാട് , സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം, ജമാ അത്ത് പ്രസിഡന്റ് CH മുഹമ്മദ് കുഞ്ഞി, കാഞങ്ങാട് CH സെന്റെർ കൺവീനർ വൊൺ ഫോർ അബ്ദുൾ റഹ്മാൻ,എം ബി അഷറഫ് അതിഞാൽ,വാർഡ് മെമ്പർ സി കെ ഇർഷാദ്,ബഷീർ മാട്ടുമ്മൽ, അബ്ദുള്ള ഹാജി ജിദ്ധ,വളപ്പിൽ കുഞ്ഞബ്ദുള്ള, സി പി സുബൈർ, ബഷീർ ജിദ്ധ,അബ്ദുൾ റഹ്മാൻ പുതിയ വളപ്പ്, ഹനീഫ ബടക്കൻ , മജിദ് മീത്തൽ, അസീസ് എകെ, മുസതഫ അതിഞാൽ, ഇഖ്ബാൽ കൂളിക്കാട് , നൗഷാദ് മുല്ല ഹനീഫ ഭ്ക്, ഖാലിദ് ch , അമീർ കുളിക്കാട് ,നൗഫൽ . ബദ്റുദിൻ എന്നിവർ പങ്കെടുത്തു
0 Comments