ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കേരളത്തില്‍ മല്‍സരിക്കില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ബിജെപി അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ വേണ്ടി വോട്ട് ചെയ്യാനാണ് ധാരണ. പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും.
സംസ്ഥാനത്ത് പൊതുവേ യുഡിഎഫിന് അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് നേതാക്കളുമായി സംസാരിക്കുമ്പോള്‍ മനസിലാകുന്നത്. ഇടതുപക്ഷം സ്വീകരിക്കുന്ന പല നിലപാടുകളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. മുസ്ലിം സംവരണത്തില്‍ സര്‍ക്കാര്‍ കൈകടത്തിയതും ജാതി സെന്‍സസ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടുമെല്ലാം സംശയാസ്പദമാണ് എന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.
0 Comments