മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്

LATEST UPDATES

6/recent/ticker-posts

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്തിരുവനന്തപുരം: മൈക്കിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് കേസ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. വര്‍ഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ് ശ്രീജിത്ത്. സഹോദരന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് സമരം.


സഹോദരനെ പാറശാല പോലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ച് കൊന്നു എന്നാരോപിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നിൽ വർഷങ്ങളായി സമരം ചെയ്തു വരികയാണ് ശ്രീജിത്ത്. തുടർന്ന് സംഭവത്തിൽ സർക്കാർ ഇടപെട്ട് സിബിഐ അന്വേഷണം നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജിത്ത് വീണ്ടും സമരം തുടരുകയായിരുന്നു.

ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പോലീസ് പറയുന്നു. ഇയാൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിര അസഭ്യവർഷം നടത്തിയത് വഴിയാത്രക്കാരിൽ ഒരാൾ ഫോണിൽ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.


Post a Comment

0 Comments