മഅ്ദനിയെ ആന്‍ജിയോഗ്രാം ടെസ്റ്റിന് വിധേയനാക്കി; പ്രാര്‍ത്ഥന തുടരാന്‍ അഭ്യര്‍ത്ഥന

LATEST UPDATES

6/recent/ticker-posts

മഅ്ദനിയെ ആന്‍ജിയോഗ്രാം ടെസ്റ്റിന് വിധേയനാക്കി; പ്രാര്‍ത്ഥന തുടരാന്‍ അഭ്യര്‍ത്ഥനകൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നിയെ ഹൃദ്രോഗ പരിശോധനയായ ആന്‍ജിയോഗ്രാം ടെസ്റ്റിന് വിധേനയാക്കി. ഹൃൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അറിയിച്ചതായി പിഡിപി സംസ്ഥാന നേതാവ് മുഹമ്മദ് റജീബ് അറിയിച്ചു. 


ശ്വാസകോശത്തില്‍ വെള്ളം വ്യാപിക്കുകയും തുടര്‍ന്ന് വളരെ വേഗം കടുത്ത ശ്വാസതടസ്സവും അനുബന്ധമായ പ്രയാസങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവ ഒഴിവാക്കാനുള്ള ചികിത്സകളും ഡോക്ടര്‍മാര്‍ ആരംഭിച്ചു.

ശ്വാസകോശത്തിലെ വെള്ളം കെട്ടലും അനുബന്ധമായ പ്രയാസങ്ങളും മാറി കിട്ടാനും വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസനം സാധാരണ നിലയിലേക്കെത്താനും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Post a Comment

0 Comments