കാഞ്ഞങ്ങാട് :
ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്‌ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം മുന്‍കൂട്ടി അനുമതിയില്ലാതെ റോഡ് ഷോ സംഘടിപ്പിക്കാന്‍ പാടില്ല. റോഡ് ഷോയില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെയും വ്യക്തികളുടെയും എണ്ണം മൂന്‍കൂട്ടി അറിയിക്കണം. കൂട്ടികളെ ഒരു കാരണവശാലും റോഡ് ഷോയില്‍ പങ്കെടുപ്പിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് ഷോയിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട് കൂടാതെ അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുത്. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അധികൃതര്‍ക്ക് നല്‍കി മുന്‍കൂട്ടി അനുമതി വാങ്ങണം. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുത്.
0 Comments