അലിഫ് ഷീ ക്യാമ്പസ് സ്റ്റുഡന്റസ് യൂണിയൻ ; "ഇൽമിൻ ബഹറിലൂടെ" പരിപാടിക്ക് തുടക്കമായി

LATEST UPDATES

6/recent/ticker-posts

അലിഫ് ഷീ ക്യാമ്പസ് സ്റ്റുഡന്റസ് യൂണിയൻ ; "ഇൽമിൻ ബഹറിലൂടെ" പരിപാടിക്ക് തുടക്കമായികാഞ്ഞങ്ങാട്: സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് സ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ "ഇൽമിൻ ബഹറിലൂടെ" പരിപാടിക്ക് തുടക്കം കുറിച്ചു. ബാഫഖി തങ്ങൾ ഇസ്ലാമിക് സെന്റർ ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ സ്വാഗതം പറഞ്ഞു. ബിടിഐസി ചെയർമാൻ ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ച പരിപാടി സൗത്ത് ചിത്താരി മഹല്ല് ഖത്തീബ് ഹസൻ അർശദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികളുടെ വായന ശീലം വളർത്തുക, പ്രസംഗ പരിശീലനം, സമകാലിക വിഷയങ്ങളിൽ ഖുർആൻ, ഹദീസ് ആസ്‌പദമാക്കിയുള്ള ചർച്ചകളാണ് പരിപാടിയുടെ ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നാസിയ ടീച്ചർ, ബിടിഐസി ജോയിൻ കൺവീനർ ഇർഷാദ് സികെ, അധ്യാപകരായ മുബീന വഫിയ്യ, നദീറ വഫിയ്യ എന്നിവർ ആശംസ അർപ്പിച്ചുസംസാരിച്ചു. സഹ്മ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ അസ്‌ന നന്ദിയും പറഞ്ഞു.

Post a Comment

0 Comments