മാണിക്കോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: മതസൗഹാർദ്ദം വിളിച്ചോതി ഇഫ്താർ സംഗമം

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: മതസൗഹാർദ്ദം വിളിച്ചോതി ഇഫ്താർ സംഗമം



 കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങൾക്ക് ശേഷം വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് മാനവ സ്നേഹം ഊട്ടി ഉറപ്പിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇഫ്താർ സംഗമം നടത്തി. സമീപ പ്രദേശങ്ങളിലെ ജമാഅത്തുകളിൽ നിന്നും അമ്പല കമ്മിറ്റികളിൽ നിന്നും മറ്റുമായി നിരവധി പേരാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമത് ഹാജി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷത വഹിച്ചു.അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ടി. മുഹമ്മദ് അസ്ലം, അതിഞ്ഞാൽ ജുമാ  മസ്ജിദ് പ്രസിഡണ്ട് പാലാട്ട് ഹുസൈൻ ഹാജി, മാണിക്കോത്ത് ജുമാ മസ്ജിദ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി, കോയാപള്ളി സെക്രട്ടറി അഷറഫ് ഹന്ന,കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, മാനുവൽ കുറിച്ചിത്താ നം, ബഷീർ ആറങ്ങാടി ഹംസ.സി. പാലക്കി,

സി. കെ. നാസർ കാഞ്ഞങ്ങാട്, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ദാമോദരപ്പണിക്കർ കാഞ്ഞങ്ങാട്, ബഷീർ അജ്‌വ, സി.പി. ഫൈസൽ റിയൽ, അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡണ്ട് കൊട്ടൻകുഞ്ഞി അടോട്ട്, തറവാട് കമ്മിറ്റി പ്രസിഡണ്ട് നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ വി. വി.കെ. ബാബു സ്വാഗതവും ട്രഷറർ  എം. കെ.നാരായണൻ കൊപ്പൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments