കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (20) ആണ് മരിച്ചത്. സഹയാത്രികനായ മലപ്പുറം, പൊന്മാള, ചപ്പനങ്ങാടി പാള ഹൗസിലെ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് അന്‍സാറി(20)നു ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. വ്യാഴാഴ്ച രാവിലെ കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അബൂബക്കര്‍ സിദ്ദിഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് മുഹമ്മദ് അന്‍സാറിലെ തിരിച്ചറിഞ്ഞത്. അബൂബക്കര്‍ സിദ്ദിഖിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്തെ മുതഅല്ലിം വിദ്യാര്‍ത്ഥിയാണ് അബൂബക്കര്‍ സിദ്ദിഖ്. കണ്ണപുരം പൊലീസ് കേസെടുത്തു. സഫിയയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ മാതാവ്. ശബീര്‍, ജാഫര്‍, ജുനൈദ്, ഫാറൂഖ് എന്നിവര്‍ സഹോദരങ്ങള്‍. ഒരു സഹോദരിയുമുണ്ട്.
0 Comments