മുസ്ലിം സർവീസ് സൊസൈറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞാമദ് പാലക്കി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുസ്ലിം സർവീസ് സൊസൈറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞാമദ് പാലക്കി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റി പാരിസൺ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ പെരുന്നാൾ കിറ്റ് വി5ഗരണം ചെയ്തു. പെരുന്നാൾ കിറ്റിൻ്റെ വിതരണം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞാമദ് പാലക്കി, കാഞ്ഞങ്ങാട് യൂണിറ്റ് MSS പ്രസിഡൻ്റ് ജിദ്ദ കുഞ്ഞബ്ദുല്ല ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് വി കെ പി ഇസ്മായിൽ ഹാജി അധ്യക്ഷനായിരുന്നു. 

സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസ്സർ, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ പാലക്കി, എം ഹമീദ് ഹാജി, അൻവർ ഹസ്സൻ, പി എം ഫൈസൽ, ഹാറൂൺ ചിത്താരി, കെ എം റഹീം കൊളവയൽ, എം ശംസുദ്ദീൻ, ബക്കർ ഖാജാ, എ കെ അബ്ദുല്ല, കെ മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി സി എച്ച് സുലൈമാൻ സ്വാഗതവും കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഹിമാൻ പാറപ്പള്ളി നന്ദിയും പറഞ്ഞു.


Post a Comment

0 Comments