കാരുണ്യ പ്രവർത്തനം കൈമുതലാക്കി അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി: 'റമദാൻ റിലീഫും ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനും നൽകി

LATEST UPDATES

6/recent/ticker-posts

കാരുണ്യ പ്രവർത്തനം കൈമുതലാക്കി അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി: 'റമദാൻ റിലീഫും ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനും നൽകികാഞ്ഞങ്ങാട്: കാരുണ്യ പ്രവർത്തനം കൈമുതലാക്കി ജീവകാര്യണ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന  കെഎംസിസി അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫും , ഓക്സിജൻ കോൺസെൻട്രേറ്റർ മിഷീനും വിവിധ ധനസഹായ വിതരണവും നടത്തി.


കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗിനുള്ള ധന സഹായം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അബൂബക്കർ  കൊളവയൽ മണ്ഡലം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്തിന് കൈമാറി ഉൽഘാടനം ചെയ്തു.

പരപ്പ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റിന്  ഓക്സിജൻ കോണ്സെന്ട്രേറ്റെർ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ട്രഷറർ ഫാറൂഖ് കൊളവയൽ കൈമാറി,

വൈസ് പ്രസിഡന്റ്മാരായ മഹ്മൂദ് കല്ലുരുവി നസീർ കമ്മാടം, പ്രവർത്തക സമിതി അംഗവും അബുദാബി അജാനൂർ പഞ്ചായത്ത് പ്രസിഡഡന്റുമായ ഉസ്മാൻ ഖലീജ്,കെഎംസിസി നേതാക്കളായ പാലായി കുഞ്ഞബ്ദുള്ള ഹാജി, വി എം സലാം , ഹനീഫ 

കള്ളാർ,സയീദ് സിയാറത്തുങ്കര, മണ്ഡലം മീഡിയ വിങ്ങ് നൗഷാദ് ബാവ നഗർ എന്നിവർ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ വിവിധ സഹായങ്ങൾ നാട്ടിലെ മണ്ഡലം മുസ്ലിം ലീഗ്, യൂത്ത്‌ ലീഗ്‌, വനിതാ ലീഗ്, മലയോര മേഖലാ കമ്മിറ്റികൾക്കും ചികിത്സാ സഹായങ്ങൾ രോഗികളുടെ വാർഡ് കമ്മിറ്റികൾക്കും കൈമാറി,

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ  മണ്ഡലം ലീഗ്  പ്രസിഡൻ്റ്  ബഷീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി കെ കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു ട്രഷറർ സി കെ റഹ്മത്തുള്ള  നന്ദി  പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം  എം പി ജാഫർ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ തെരുവത്ത് മൂസ ഹാജി,മുസ്തഫ തായന്നൂർ, സെക്രെട്ടറി താജുദ്ദീൻ കമ്മാടം, എ പി ഉമ്മർ,റസാഖ് തായിലക്കണ്ടി,മുബാറക് ഹസൈനാർ ഹാജി,ചെമ്മനാട് ഇബ്രാഹിം കള്ളാർ,എ സി എ ലത്തീഫ്,സി കെ കരീം, സുഹൈൽ ബല്ല, അബൂബക്കർകൊളവയൽ, സാദിഖുൽ അമീൻ, യൂസഫ് ഹാജി അരയി, സലാം ഹബീബി,  അഷ്‌റഫ് ആവിയിൽ, ഫാറൂഖ് കൊളവയൽ, മഹമൂദ് സെവൻ സ്റ്റാർ, നസീർ കമ്മാടം,ഉസ്മാൻ ഖലീജ്, പാലായി കുഞ്ഞബ്ദുള്ള ഹാജി ,സഈദ്‌ സിയാറത്തിങ്കര,  ഹനീഫ വണ്ണാത്തിക്കാനം, സലാം കള്ളാർ , അബ്ദുർറഹ്മാൻ പാറപ്പള്ളി, ടി അബ്ദുൽ സലാം, ബഷീർ ചിത്താരി, നാസർ കള്ളാർ, ഖദീജ ഹമീദ്, ഷീബ ഉമ്മർ, ഷംസുദ്ദീൻ ആവിയിൽ, നദീർ കൊത്തിക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം, മുൻസിപ്പൽ,പഞ്ചായത്ത്, വനിതാ ലീഗ്, യൂത്ത്‌ ലീഗ് ഭാരവാഹികളും 

മറ്റ്‌ ഗൾഫ് കെഎംസിസി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു

Post a Comment

0 Comments