ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തവുമായി തിഡിൽ അബ്ദുൾ റഹ്മാൻ

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തവുമായി തിഡിൽ അബ്ദുൾ റഹ്മാൻകാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത് ചിത്താരിയിലെ തിഡിൽ അബ്ദുൾ റഹ്മാൻ. ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ്   മാതൃക പരമായ പ്രവർത്തനം നടത്തിയത്. ചിത്താരിയിൽ വെച്ച്നടന്ന ചടങ്ങിൽ  അബ്ദുൾ റഹ്മാൻ ചിത്താരി ഡയാലിസിസ് സെന്റർ ട്രഷറർ തയ്യിബ് കുളിക്കാടിന് ചെക്ക് കൈമാറി. ചടങ്ങിൽ സൗത്ത് ചിത്താരി ജമാ അത്ത് ഖത്തീബ് ഹസൻ അർഷദി, മാണിക്കോത്ത് ജമാ അത്ത്  ഖത്തീബ് മൊയ്തീൻ അസ്ഹരി, സെന്റെർ ചിത്താരി ജമാ അത്ത് ഖത്തിബ് മുഹമ്മദ് ഫൈസി മൊഗ്രാൽ, സൗത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട് CH മുഹമ്മദ് കുഞ്ഞി ഹാജി, ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്, സഹായിചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം, വാർഡ് മെമ്പർ സി കെ ഇർഷാദ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments