സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസിൽ 'സ്നേഹ സംഗമവും ഇഫ്താറും' സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസിൽ 'സ്നേഹ സംഗമവും ഇഫ്താറും' സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: അലിഫ് ഷീ ക്യാമ്പസ് സഹ് മ സ്റ്റുഡന്റസ് യൂണിയനും ബി.ടി.ഐ.സി  മാനേജ്മെന്റും സംഘടിപ്പിച്ച 'സ്നേഹ സംഗമവും ഇഫ്താറും'  കോളേജ് ഓഡിറ്റോറിത്തിൽ വെച്ച് ബി.ടി.ഐ.സി ചെയർമാൻ ബഷീർ മാട്ടുമ്മലിന്റെ അധ്യക്ഷതയിൽ സൗത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ്‌ സി.എച്ച മുഹമ്മദ്‌ കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് യൂസുഫ് സിനാനെ അനുമോദിച്ചു. ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ഇഫ്താറിൽ മത സമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. ബി.ടി.ഐ.സി വൈസ് ചെയർമാൻ ഷറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ,ജോയിൻ കൺവീനർ സി.കെ ഇർഷാദ്, അബ്ദുറഹ്മാൻ കണ്ടത്തിൽ, കോളേജ് പ്രിൻസിപ്പൾ നാസിയ ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments