പുണ്യദിനങ്ങളിൽ സാന്ത്വനമായി എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

പുണ്യദിനങ്ങളിൽ സാന്ത്വനമായി എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്സൗത്ത് ചിത്താരി : എസ്. എസ്. എഫ്, എസ്. വൈ. എസ് സാന്ത്വനം സൗത്ത് ചിത്താരി  യൂണിറ്റിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. സ്ഥലത്തെ നിർധനരായ നിരവധി കുടുംബങ്ങൾക്ക് കിറ്റ് കൈമാറി.

എസ്. വൈ. എസ് സാന്ത്വനം ചെയർമാൻ ത്വയ്യിബ് ചിത്താരി എസ്. വൈ. എസ് പ്രസിഡന്റ്‌ അമീൻ ചിത്താരിക്ക് കിറ്റ് നൽകി ഉൽഘടനം ചെയ്തു. ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ചിത്താരി യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ഹാജി സ്വാഗത  പ്രഭാഷണം നടത്തി. പ്രാർത്ഥനക്ക് അബ്ദുല്ല സഅദി നേതൃത്വം നൽകി .  അബ്ദുള്ള ഹാജി, ജുനൈദ്എ ന്നിവർ പ്രസംഗിച്ചു. അബ്ദുൽ അസീസ് അടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments