തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ

LATEST UPDATES

6/recent/ticker-posts

തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ
ബേക്കൽ : കാസർകോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ  ബേക്കൽ ജംഗഷൻ മുതൽ പെരിയ റോഡ് വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ. 


നിരവധി സഞ്ചാരികൾ ദിനേന വന്ന് പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ  ബീച്ച് പാർക്കിൻ്റെ സന്ദർശക സമയം 9 മണി വരെ ആക്കിയതോടെയാണ് രാത്രി ബസ്സ്റ്റോപ്പ് വരെ നടന്ന്  പോകുന്ന സന്ദർശകർ ഇരുട്ടിൽ തപ്പി തടഞ്ഞ് പോവേണ്ട സ്ഥിതിയിലായത്.


കുഗ്രാമങ്ങളിൽ പോലും തെരുവ് വിളക്കുകൾ വെളിച്ചമേകുമ്പോൾ പഞ്ചായത്തിൻ്റെ നിലാവ് തെരുവ് വിളക്ക് പദ്ധതി യാഥാർത്ഥ്യമാക്കുകയോ ബേക്കൽ റിസോർട്ട്സ് ഡവലപ്മെൻ്റ് കോർപറേഷനോ, ജില്ലാ ടൂറിസം  കൗൺസിലോ മുൻ കൈ എടുത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments