സേവനം ചെയ്യാൻ അധികാരമാവശ്യമില്ലയെന്ന് തെളിയിച്ച അബ്ദുല്ലയുടെ വിടവ് തീരാനഷ്ടം- കുറിപ്പ് ; കരീം മൈത്രി

LATEST UPDATES

6/recent/ticker-posts

സേവനം ചെയ്യാൻ അധികാരമാവശ്യമില്ലയെന്ന് തെളിയിച്ച അബ്ദുല്ലയുടെ വിടവ് തീരാനഷ്ടം- കുറിപ്പ് ; കരീം മൈത്രി




മാണിക്കോത്ത്: അധികാരമില്ലാതെ  സേവനം ചെയ്ത  പ്രദേശവാസികളുടെ ഹൃദയം കീഴടക്കിയ മൗവ്വൽ അബ്ദുല്ല സാഹിബ് സേവനം ചെയ്യാൻ അധികാരം ആവശ്യമില്ല എന്ന് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ്,അദ്ദേഹത്തിൻ്റെ വിടവ് തീരാനഷ്ടം തന്നെയാണ്.


മാണിക്കോത്ത് ഉറൂസ് ആയാലും നബിദിനമായാലും പള്ളിയിൽ നടക്കുന്ന ഏതു പരിപാടിയായാലും തനിക്ക് ഔദ്യോഗിക സ്ഥാനം ഒന്നും ഇല്ലെങ്കിലും കർമ്മ രംഗത്ത് സജീവമായിരുന്നു അദ്ദേഹം .

മുസ്ലിംലീഗിന്റെ പരിപാടികൾ ആയിക്കോട്ടെ കല്യാണ വീടുകൾ ആകട്ടെ മരണവീടുകൾ ആകട്ടെ അദ്ദേഹം നിറസാന്നിധ്യമായിരുന്നു, 

തെരഞ്ഞെടുപ്പ് കാലത്തും, പാർട്ടി പരിപാടികളിലും നിറസാന്നിധ്യമായി പ്രവർത്തിച്ചിരുന്ന അബ്ദുല്ല മൗവ്വൽ പച്ചയെ പ്രണയിച്ച   കളങ്കമില്ലാത്ത മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു.


കഴിഞ്ഞ നാളുകളിൽ  രണ്ട് ദിവസങ്ങളിലായി മണിക്കോത്ത് വെച്ച് സംഘടിപ്പിച്ച മുസ്ലിംലീഗിന്റെ മഹാ സമ്മേളനത്തിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വിലപ്പെട്ടതായിരുന്നു.


വലിയവരോടും ചെറിയവരോടും ഏറെ സ്നേഹത്തിൽ സംസാരിക്കുന്ന അദ്ദേഹം നിഷ്കളങ്ക സ്നേഹത്തിന്റെ നിറകുടമായിരുന്നു.


മറ്റൊരാളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അതിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

കുട്ടികൾക്ക് പോലും ഏറെ പ്രിയങ്കരനായിരുന്നു വിടപറഞ്ഞ അബ്ദുല്ല.


മാണിക്കോത്ത്കാരുടെ ഹൃദയം കീഴക്കിയ അബ്ദുല്ല മൗവ്വ ലിൻ്റെ വിയോഗം എല്ലാവരും ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇന്ന് വൈകിട്ട് നിറഞ്ഞ ജനസാനിധ്യത്തിൽ മയ്യിത്ത് മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.


അദ്ദേഹത്തിൻറെ ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ


പ്രാർത്ഥനയോടെ, 

കരീം മൈത്രി

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ സെക്രട്ടറി

Post a Comment

0 Comments