മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി



മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്.

മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ കള്ളനല്ലെന്ന് തെളിയിക്കാൻ തുടങ്ങിയതാണ് രതീഷിന്റെ നിയമപോരാട്ടം. ‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ പറഞ്ഞു.


തുടർന്ന് 2020 ൽ യഥാർത്ഥ മോഷ്ടാവിനെ പോലീസ് പിടികൂടി. ഇതോടെ രതീഷ് പൊലീസിനെതിരെ നിയമപോരാട്ടം കടുപ്പിച്ചു. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. നീതി തേടി നടത്തിയ പോരാട്ടത്തിനിടയിൽ വാഗ്ദാനങ്ങൾ എല്ലാം രതീഷ് തള്ളിക്കളഞ്ഞു. പക്ഷേ വിധി രതീഷിനെ തോൽപ്പിച്ചു. നീതി കിട്ടാൻ വേണ്ടി നടത്തിയ പോരാട്ടത്തിനൊടുവിൽ ജീവതപ്രയാസങ്ങളിൽ പെട്ട് രതീഷ് ആത്മഹത്യ ചെയ്തു. കേസിൽ രതീഷ് നടത്തിയ നിയമപോരാട്ടത്തിന്റെ വിധി വരാനിരിക്കെയാണ് രതീഷിന്റെ ആത്മഹത്യ.എന്തു ചെയ്യണമെന്ന് അറിയാതെ കുട്ടികളെ ചേർത്തു പിടിച്ച് രതീഷിന്റെ ഭാര്യ രശ്മി കരയുകയാണ്. ഇനി എന്തെന്ന് അറിയാതെ…

Post a Comment

0 Comments