മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി

LATEST UPDATES

6/recent/ticker-posts

മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി


മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി. രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ബികാനര് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.


പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ മുസ് ലിം വിരുദ്ധ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഉസ്മാന്‍ ഗനിക്കെതിരേ നടപടി സ്വീകരിച്ചത്. ന്യൂഡല്‍ഹിയില്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉസ്മാന്‍ ഗനിയുടെ മോദി വിമര്‍ശനം. രാജസ്ഥാനില്‍ 25 ലോക്‌സഭാ സീറ്റുകളില്‍ മൂന്നോ നാലോ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകുമെന്നും ഉസ്മാന്‍ ഗനി പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ ഒരു മുസ് ലിം എന്ന നിലയില്‍ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. തന്റെ തുറന്നുപറച്ചിലുകള്‍ക്കൊണ്ട് പാര്‍ട്ടി തനിക്കെതിരേ നടപടി സ്വീകരിച്ചാല്‍ കുഴപ്പമില്ലെന്നും ഗനി തുറന്നടിച്ചിരുന്നു.


ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്ത് നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്നു മുസ് ലിംകളെ പരാമര്‍ശിച്ചു കൊണ്ട് മോദി പറഞ്ഞത്. ഹിന്ദുക്കളുടെ കെട്ടുതാലി വരെ മുസ് ലിംകള്‍ക്ക് പണയപ്പെടുത്തുമെന്നും പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി.

Post a Comment

0 Comments