'അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ' ; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വി

LATEST UPDATES

6/recent/ticker-posts

'അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ' ; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വിമലപ്പുറം :സി.പി.എമ്മിനെ കടന്നാക്രമിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികളാണ്. മുസ്‍ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എം വി ഗോവിന്ദൻ . അധികാരത്തിൽ വന്നാൽ എന്ത്‌ ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്നും ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.


ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാവുദ്ദീൻ നദ്‍വി ഫേസ് ബുക്ക്‌ പോസ്റ്റിൽപറയുന്നു.


'മലപ്പുറത്തെ വിദ്യാർഥികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വി.എസിന്‍റെയും ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകം പള്ളിയുടെയും പ്രസ്താവനകൾ ആർ എസ് എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്‍ലിം സംരക്ഷണം ഏറ്റെടുക്കുന്ന സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്‍ലിം വിദ്വേഷ പ്രവർത്തനമാണ്. കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിൽ മുസ്‍ലിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് സി.പി.എം '.. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

Post a Comment

0 Comments