കാഞ്ഞങ്ങാട് ആംബുലന്‍സ് അപകടത്തില്‍പെട്ടു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ആംബുലന്‍സ് അപകടത്തില്‍പെട്ടുകാഞ്ഞങ്ങാട്; ആറങ്ങാടിയില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ജില്ലാ ആശുപത്രിയില്‍ നിന്നു രോഗിയെയും കൊണ്ട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ടാര്‍ ഒഴിച്ചു വച്ച ഭാഗത്ത് തെന്നി നീങ്ങി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. തൂങ്ങിമരിക്കാന്‍ ശ്രമിച്ച പെരിയങ്ങാനം സ്വദേശിയാണ് ആംബുലന്‍സിലുണ്ടായിരുന്നത്. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ പരിയാരത്തേക്ക് കൊണ്ടുപോയി.

Post a Comment

0 Comments